Welcome to KidsIQLab



കുട്ടികളിലെ ഗണിതപരമായുള്ള കഴിവുകൾ അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കാനുതകുന്നതാണ്. കണക്കുകൾ 'കണക്കുകൾ' ആയി പരിഹാരം കാണാനാകാത്ത കീറാമുട്ടിയായി കുട്ടികൾക്കു മുന്നിൽ നിൽക്കുമ്പോൾ ഏറ്റവും ലളിതമായി ആ സമസ്യകൾക്കെല്ലാം പരിഹാരം കാണുകയാണ് നാം ഇന്ന് ABACUS ലൂടെ . വിവിധ തലങ്ങളില്ലൂടെ ( Levels) കടന്ന് പോകുന്ന ABACUS പഠനം കുട്ടികൾക്ക് 'ഗണിതം മധുര'മാക്കി മാററുന്ന കാഴ്ച്ച നാം ഇന്ന് കാണുന്നു.


KIDS IQ LAB ഇവിടെ ചെയ്യുന്നതും അതുതന്നെയാണ്. വളരെ ലളിതവും അതിനൂതനു വുമായ രീതിയിൽ ഗണിത ക്രിയകൾ ചെയ്തു തീർക്കുന്നതിനായുള്ള ABACUS പരിശീലനം നൽകി വരുന്നതിനോടൊപ്പം ഓരോ തലങ്ങളും ( LEVELS ) കഴിഞ്ഞതിനു ശേഷം 0NLINE EXAMINA TION നടത്തി കുട്ടികളിലെ പഠന മികവ് വിലയിരുത്തുകയും നിലവാരമുയർത്തേണ്ട രീതികൾ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. കൃത്യമായ സമയപരിധിക്കുള്ളിൽ നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകമ്പോൾ കുട്ടികളിലെ പ0ന നിലവാരവും ഏകാഗ്രതയും കൂടുകയാണ് ചെയ്യുന്നത് കൂടാതെ വീട്ടിലിരുന്ന് online പ്രാക്ടീസ് ചെയ്യാനുള്ള സൗകര്യവും നൽകുന്നതാണ്. ABACUS എന്ന ഗണിത ക്രിയയിലെ മാന്ത്രിക വിദ്യയിലൂടെ KIDS IQ LAB കുട്ടികൾക്ക് മുൻപിൽ സംഖ്യകളുടെ ഒരു വർണ ലോകം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ രക്ഷിതാക്കൾക്കും അധ്യാപകർക്കും KIDS IQ LABനോടൊപ്പം ചേർന്ന് പരിശീലിക്കാവുന്നതാണ്.പ്രായം നിങ്ങളെ തടയുന്നില്ലെങ്കിൽ ഞങ്ങളോടൊപ്പം ചേരൂ ഗണിതത്തിന്റെ മധുരം നുണയൂ ... നാളെ വിരൽത്തുമ്പിലാക്കാം നിങ്ങൾക്കും ഈ "ഭൂഗോളത്തിന്റെ സ്പന്ദനത്തെ"



CONTACT


Contact us and we'll get back to you within 24 hours.

Sritechnos, Onakkunu

04985 298727
94953 27111

sritechnosk@gmail.com